Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Sharing

തു​ള്ളി വെ​ള്ളം പോ​ലും ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കി​ല്ല; ക​ടു​ത്ത നി​ല​പാ​ടു​മാ​യി ക​ർ​ണാ​ട​ക

ബം​ഗ​ളൂ​രു: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ. വെ​ള്ളം വി​ട്ടു​ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം മേ​ക്കെ​ദാ​ട്ടു അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണം മാ​ത്ര​മാ​ണെ​ന്നും സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും കേ​ന്ദ്ര​മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഡി.​കെ.​ശി​വ​കു​മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കാ​വേ​രി വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​വെ​ള്ള​ത്തി​നാ​ണ് പ്ര​ധാ​ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി 40 ടി​എം​സി വെ​ള്ളം ക​രു​തി​വെ​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ശേ​ഷ​മേ ത​മി​ഴ്‌​നാ​ടി​ന് വെ​ള്ളം വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​ക്കെ​ദാ​ട്ടു അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​താ​ണ് കാ​വേ​രി പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം. ഇ​തി​ന്‍റെ ഗു​ണ​ഫ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന​ത് ത​മി​ഴ്‌​നാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​കാ​ര്യ​ങ്ങ​ൾ ത​മി​ഴ്‌​നാ​ടി​നെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണു​മെ​ന്നും ഡി.​കെ കൂ​ട്ടി​ച്ചേ​ർ​ത്തു.

13ന് ​പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന ബ​ന്ദ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം കാ​വേ​രി വാ​ട്ട​ർ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Latest News

Corehub Up